തൃപ്രയാർ: ബി.ജെ.പി നാട്ടിക മണ്ഡലം ബൂത്ത് ഇൻ ചാർജുമാരുടെ നേതൃയോഗം മധ്യമേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം പ്രസിഡൻറ് സേവ്യൻ പള്ളത്ത് അധ്യക്ഷത വഹിച്ചു. സഹകരണ സെൽ ജില്ല കൺവീനർ കെ. രഘുനാഥ് ക്ലാസെടുത്തു. സൂര്യ ഷോബി, പ്രമീള ടീച്ചർ, ലിജി മനോഹരൻ, ഇ.വി. ഹരീഷ്, രാജീവ് കണാറ എന്നിവർ സംസാരിച്ചു. ............... ബാല പഞ്ചായത്ത് രൂപവത്കരണം തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബാല പഞ്ചായത്ത്, ബാല പാർലമെൻറ് എന്നിവയുടെ രൂപവത്കരണം പഞ്ചായത്ത് പ്രസിഡൻറ് പി.വിനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, സജിനി മുരളി, സി.ഡി.എസ് ചെയർപേഴ്സൻ ഹേമ പ്രേമൻ, വൈസ് ചെയർപേഴ്സൻ രമ്യ എന്നിവർ സംസാരിച്ചു. പടം......... ബാല പഞ്ചായത്ത് -ബാല പാർലമെൻറ് രൂപവത്കരണം നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.