ലോഹ്യയുടെ ലോകം സെമിനാർ

തൃശൂര്‍: ലോഹ്യ ചാപ്റ്ററും സാക്ഷി ബുക്‌സും ചേർന്ന് 'ലോഹ്യയുടെ ലോകം'ദേശീയ സെമിനാര്‍ നടത്തുന്നു. 21ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടി. ഡോ. വർഗീസ് ജോർജ്, കെ. വേണു, സണ്ണി കപിക്കാട്, കെ. അരവിന്ദാക്ഷന്‍, വിജയരാഘവന്‍ ചേലിയ, ഡോ. ഗോപിനാഥ്, ഡോ. ശ്രീകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിൽ േവരൂന്നിയ ലോഹ്യയുടെ ആശയങ്ങൾ മലയാളത്തിന് അപരിചിതമായ പശ്ചാത്തലത്തിലാണ് സെമിനാർ നടത്തുന്നതെന്ന് സംഘാടകരായ മനോജ് ചിറ്റിലപ്പിള്ളി, പി.കെ. കൃഷ്ണന്‍, സുരേഷ് കുഴുപ്പിള്ളി, ആേൻറാ ജോൺ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഗീത നാടക അക്കാദമിക്ക് മുന്നിൽ ഉപവാസം തൃശൂർ: സംഗീത നാടക അക്കാദമിയുടെ പ്രഥമ മാന്ത്രിക ഫെല്ലോഷിപ്പിന് മുതിർന്ന മാജിക് കലാകാരന്മാരെ അവഗണിച്ചു എന്ന് ആരോപിച്ച് വ്യാഴാഴ്ച രാവിലെ 10ന് അക്കാദമി ഒാഫിസിന് മുമ്പിൽ ഉപവാസിക്കുമെന്ന് കുട്ടനാട് സ്വദേശി മനു മങ്കൊമ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാജിക്കൽ റിയലിസം, മലയാളി മാജിക്കൽ അസോസിയേഷൻ എന്നീ സംഘടനകളെ അറിയിക്കാതെ എടുത്ത തീരുമാനത്തിനെതിരെയാണ് ഉപവാസമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.