'ലാൻഡ്​​ റവന്യൂ ജീവനക്കാരുടെ പ്രശ്നം പരിഹരിക്കണം'

തൃശൂർ: ലാൻഡ് റവന്യൂ വകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ. കെ.എ.എസ് ആശങ്ക ദുരീകരിക്കുക, വില്ലേജ് ഓഫിസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് ഉയർത്തുക, വി.എഫ്.എ/ഒ.എ. തസ്തികകളിൽനിന്ന് ക്ലർക്ക് തസ്തികകളിലേക്കുള്ള വകുപ്പുതല പ്രമോഷൻ അനുപാതം 20 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തിയത്. എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. സനൽകുമാർ, ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജെ. വിൽസൻ, കെ.ബി. ശ്രീധരൻ, ടി.ജി. രഞ്ജിത്ത്, പി.ആർ. അനൂപ്, എ. നിഖിൽമോഹൻ, കെ.എൻ. നാരായണൻ, ജില്ല ട്രഷറർ എം.ഒ. ഡെയ്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.