അതിരൂപതാ അസംബ്ലി: രണ്ടാം ദിനത്തിൽ അഞ്ചുവിഷയങ്ങളിൽ ചർച്ച

തൃശൂർ: തൃശൂർ അതിരൂപതയിൽ തുടരുന്ന അതിരൂപത അസംബ്ലിയുടെ രണ്ടാം ദിനത്തിൽ അഞ്ച് വിഷയങ്ങളിൽ പഠനവും ചർച്ചയും നടന്നു. വിശ്വാസ ജീവിതം - വെല്ലുവിളികളും പരിഹാരമാർഗങ്ങളും, കുടുംബവും പ്രാർഥന ജീവിതവും, ദൈവവിളി, യുവജന േപ്രഷിതത്വം, കുടുംബം- രൂപവത്കരണവും വളർച്ചയും എന്നീ വിഷയങ്ങളിൽ ഫാ. ജോസ് തെക്കേക്കര, സിസ്റ്റർ ടീന, പ്രഫ. എലിസബത്ത് മാത്യു, ജസ്റ്റിൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഫാ. മാത്യു കുറ്റിക്കോട്ടയിൽ, ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. സാജൻ പിണ്ടിയാൻ, സിസ്റ്റർ സോഫിയ, ഫാ. മേജോ മരോട്ടിക്കൽ, ഡോ. ഇഷ്യേസ് ആൻറണി എന്നിവർ മോഡറേറ്റർമാരായി. ഭേദഗതികൾക്കു ശേഷം തയ്യാറാക്കിയ അവസാന നിർദേശങ്ങളിലെ മുൻഗണന വോട്ടിങും ബുധനാഴ്ച നടന്നു. രാവിലെ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ ബിഷപ് പോളി കണ്ണൂക്കാടെ​െൻറ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് രണ്ടാംദിനം ആരംഭിച്ചത്. അതിരൂപതാധ്യക്ഷൻ ബിഷപ് ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ. ജോർജ് കോമ്പാറ, മോൺ. തോമസ് കാക്കശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.