ജി. വിജയരാഘവനും ധനലക്ഷ്മി വിട്ടു; ഓഹരി വിലയിൽ വൻ ഇടിവ്

തൃശൂർ: സ്വതന്ത്ര ഡയറക്ടറായിരുന്ന ജി. വിജയരാഘവൻ ധനലക്ഷ്മി ബാങ്ക് വിട്ടു. ഏപ്രിൽ അഞ്ചിന് കാലാവധി കഴിഞ്ഞ മനേജിങ് ഡയറക്ടർ ജി. ശ്രീറാമി​െൻറ കാലാവധി അനിശ്ചിതമായി നീട്ടിയ റിസർവ് ബാങ്കി​െൻറ നടപടി ധനലക്ഷ്മി ബാങ്കിൽ സൃഷ്ടിച്ച ആഘാതത്തി​െൻറ പരിസമാപ്തിയാണിത്. ചെയർമാനെയും എം.ഡിയെയും നിയമിക്കാൻ ഡയറക്ടർ ബോർഡ് റിസർവ് ബാങ്കിന് പാനൽ സമർപ്പിച്ചിരുന്നു. ഇതിൽ ആർ.ബി.ഐ അടയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് വിജയരാഘവ​െൻറ രാജി. ടെക്നോപാർക്കി​െൻറ ആദ്യ സി.ഇ.ഒയും ആസൂത്രണ ബോർഡ് മുൻ അംഗവുമാണ് വിജയരാഘവൻ. ഇതിനുമുമ്പ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഡയറക്ടർ സ്ഥാനം രാജിവെച്ചത് ധനലക്ഷ്മി ബാങ്കിനെ ഉലച്ചിരുന്നു. ബോർഡ് നിർദേശിച്ച പേരുകൾ പരിഗണിക്കാതെ മറ്റി വെച്ച് ശ്രീറാമിന് എം.ഡിയായി തുടർച്ച അനുവദിച്ച ആർ.ബി.ഐ നടപടി ദുരൂഹമാണ്. തുടർച്ച ലഭിച്ചപ്പോൾ എം.ഡിയുടെ ആദ്യ പ്രഹരമേറ്റത് ചീഫ് ജനറൽ മാനേജർ മണികണ്ഠനാണ്. ഒരു കാലത്ത് ശ്രീറാമി​െൻറ ഒത്താശയോടെ പലർക്കെതിരെയും നടപടിയെടുത്ത മണികണ്ഠനെ എച്ച്.ആർ ചുമതലയിൽ നിന്നും നീക്കിയാണ് ശ്രീറാമി​െൻറ രണ്ടാം വരവ്. എം.ഡി ശ്രീറാമിനെയും ചീഫ് ജനറൽ മാനേജർ മണികണ്ഠനെയും രൂക്ഷമായി വിമർശിച്ചാണ് കെ. ജയകുമാർ ഒഴിഞ്ഞത്. ബാങ്കി​െൻറ മുംബൈ ശാഖയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഓഫിസേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. മോഹനനെ കാരണം കാണിക്കാതെ പിരിച്ചുവിട്ടതിന് അദ്ദേഹം എതിരായിരുന്നു. മുൈബ ശാഖയിൽ നടന്ന തട്ടിപ്പി​െൻറ പേരിൽ ബാങ്ക് ഡയറക്ടർ ശ്രീകാന്ത് റെഡ്ഢിയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ബാങ്ക് ചെയർമാൻ ജയറാം നായർ രാജിവെച്ചു. അതിനിെട ജനറൽ മാനേജർ ആൻറണി രാജനെ കാരണം കാണിക്കാതെ പിരിച്ചുവിട്ടു. ചീഫ് ജനറൽ മാനേജർക്കെതിരെ പരസ്യമായി പ്രതികരിച്ചതാണ് ആൻറണി രാജന് വിനയായത്. ബാങ്കിനകത്തും പുറത്തുമായി ഇത്തരം നീക്കങ്ങൾ നടക്കുമ്പോൾ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. 18.90 രൂപയാണ് ഇന്നലത്തെ വില. ധനലക്ഷ്മി ബാങ്കിൽ അരങ്ങേറുന്ന കളികളിൽ റിസർവ് ബാങ്കിനും പങ്കുണ്ടെന്ന ധ്വനിയോടെയാണ് വിജയരാഘവ​െൻറ രാജി. ഇതോടെ, ധനലക്ഷ്മി ബാങ്ക് കൈക്കലാക്കാൻ ഏതോ ശക്തികൾ ഇടപെടുന്നുണ്ടെന്ന പ്രചാരണത്തിന് ശക്തി കൂടുകയാണ്. ബാങ്കി​െൻറ ഓഹരിയുടമകൾക്ക് 'ജാഗ്രത നിർദേശം' നൽകിയാണ് വിജയരാഘവൻ പടിയിറങ്ങുന്നത്.-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.