തൃശൂർ: ഭക്ഷ്യസുരക്ഷ ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണം ഉൽപാദിപ്പിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. അഞ്ച്ദിവസത്തിനകം ലൈസൻസ് എടുത്തിെല്ലങ്കിൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. അഞ്ച് ലക്ഷം രൂപ പിഴയും ആറ്മാസം തടവുമാണ് ശിക്ഷ. ഇതുവരെ ലൈസൻസ് എടുക്കാൻ അവസരം നൽകിയ വകുപ്പ് നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അപേക്ഷകൾ മേയ് 20വരെ സമർപ്പിക്കാം. 20ന് ശേഷം ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണ വിൽപന നടത്തുന്നവർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ രജിസ്ട്രേഷനും 12 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ ലൈസൻസും എടുേക്കണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസിെൻറ കോപ്പി, ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് ലൈസൻസിനായി സമർപ്പിക്കേണ്ടത്. രജിസ്ട്രേഷന് ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോേട്ടാ, തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസിെൻറ കോപ്പിയുമാണ് വേണ്ടത്. ഒാൺൈലൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങളിൽ നിന്നും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0487- 2424158, 8943346188.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.