നടനകൈരളിയില്‍ അഭിനയ ശിൽപശാല

ഇരിങ്ങാലക്കുട: നാട്യശാസ്ത്രവും കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ അഭിനയക്കളരിയുടെ സംഭാവനയായ സ്വരവായുവും സമന്വയിപ്പിച്ച് നാട്യാചാര്യന്‍ വേണുജി രൂപം നല്‍കിയ നവരസസാധനയെക്കുറിച്ച് ഇരിങ്ങാലക്കുട നടനകൈരളിയില്‍ നടക്കുന്ന രണ്ടാഴ്ചത്തെ ശിൽപശാല പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ഉദ്ഘാടനം ചെയ്തു. ചിത്ര ഉള്‍പ്പെടെ യുവഭരതനാട്യം നര്‍ത്തകികളായ താന്യ സക്‌സേന, ജാനനി കോമര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 12 അഭിനേതാക്കളുമാണ് ശിൽപശാലയില്‍ പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.