രവി പടിഞ്ഞാറേയെ അനുസ്​മരിച്ച്​ ചി​ത്ര^ശിൽപ പ്രദർശനം

രവി പടിഞ്ഞാറേയെ അനുസ്മരിച്ച് ചിത്ര-ശിൽപ പ്രദർശനം തൃശൂർ: തൃശൂർ ഗവ. കോളജ് ഒാഫ് ഫൈൻ ആർട്സ് ശിൽപ വിഭാഗം മേധാവിയായിരുന്ന അന്തരിച്ച രവി പടിഞ്ഞാറേയെ അനുസ്മരിച്ച് ലളിത കല അക്കാദമി ആർട് ഗാലറിയിൽ ചിത്ര-ശിൽപ പ്രദർശനം തുടങ്ങി. രവി മാഷി​െൻറ നാൽപതോളം ശിഷ്യരുടെ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. 19 വരെ നീളും. ഗവ. കോളജ് ഒാഫ് ഫൈൻ ആർട്സ് പൂർവ വിദ്യാർഥി കൂട്ടായ്മയായ 'മെമ്മറി ലൈനി'​െൻറ ആഭിമുഖ്യത്തിലാണ് പ്രദർശനം. ഇേതാടനുബന്ധിച്ച് നടന്ന അനുസ്മരണം കലാനിരൂപകൻ ഡോ. വിജയകുമാർ മേനോൻ ഉദ്ഘാടനം െചയ്തു. എം.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകൻ കെ.എൻ. ദാമോദരൻ, ഡോ. ടി.കെ. വിജയരാഘവൻ, വി.കെ. കിഷോർ കുമാർ(ദൂരദർശൻ) എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ സന്തോഷ് രാമനെ മുൻ അധ്യാപകൻ കെ.കെ. ശശി ആദരിച്ചു. പ്രേം കുമാർ സ്വാഗതവും എം.കെ. ജോൺസൺ നന്ദിയും പറഞ്ഞു. രവി മാഷി​െൻറ കുടുബാംഗങ്ങളും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.