മാധ്യമപ്രവർത്തകരുടെ ചിത്രപ്രദർശനം നാളെ തുടങ്ങും

തൃശൂര്‍: കേരള പത്രപ്രവർത്തക യൂണിയൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാധ്യമപ്രവർത്തകരുടെ വാർത്തചിത്ര പ്രദർശനമായ 'ഫിഷ് ഐ'വെള്ളിയാഴ്ച രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിൽ സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. വിവിധ മാധ്യമസ്ഥാപനങ്ങളിലെ 23 ഫോട്ടോഗ്രാഫര്‍മാരുടെ 79 വാര്‍ത്തചിത്രങ്ങളും 11 വാർത്ത ചാനല്‍ ക്യാമറാമാന്‍മാരുടെ 17 വാര്‍ത്തദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടി​െൻറ മൂന്ന് ചിത്രങ്ങളും അദ്ദേഹത്തി​െൻറ തൃശൂര്‍ സന്ദര്‍ശനചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രദര്‍ശനം. ബഹ്‌സാദ് ഗ്രൂപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം. 19ന് രാവിലെ 11ന് ഫോട്ടോഗ്രഫി ശിൽപശാല നടക്കും. രജിസ്‌ട്രേഷന്‍ സൗജന്യം. പൊതുജനങ്ങള്‍ക്കായി പരിസ്ഥിതി വിഷയമാക്കി സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം 20ന് വൈകീട്ട് നാലിന് സമാപനച്ചടങ്ങില്‍ നടത്തും. 'ഫിഷ് ഐ'യുടെ ബ്രോഷര്‍ പ്രകാശനം സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം. ജോബിനു നൽകി നിർവഹിച്ചു. പ്രദര്‍ശനത്തി​െൻറ ടീസര്‍, മൊണ്ടാഷ് റിലീസ് നടി രചന നാരായണന്‍കുട്ടി നിര്‍വഹിച്ചു. യൂനിയൻ ജില്ല പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത സ്വാഗതവും നിർവാഹകസമിതിയംഗം പി.പി. പ്രശാന്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.