തൃശൂർ: മാനഹാനിയുണ്ടാക്കി ആക്രമണം നടത്തിയ കേസിൽ പരാതിക്കാരി തെക്കുംകര പൂലോൻ ഹൗസിൽ ത്രേസ്യ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏപ്രിൽ 25ന് എസ്കവേറ്റർ ഉപയോഗിച്ച് വീടിന് സമീപത്തുനിന്ന് മണ്ണെടുക്കുന്നതുമായ ബന്ധപ്പെട്ടാണ് സംഭവം. വീടിനടുത്തു നിന്ന് മണ്ണെടുക്കരുതെന്ന് പറഞ്ഞ ഭർത്താവ് വിൽസനെ എസ്കവേറ്റർ ഓപ്പറേറ്റർ മർദിച്ചു. ഇതു തടയാനെത്തിയപ്പോൾ തടി കൊണ്ട് അടിച്ചു ധരിച്ചിരുന്ന നൈറ്റി വലിച്ചു കീറി. വടക്കാഞ്ചേരി െപാലീസിൽ പരാതി നൽകി. ആക്രമിക്കാനുപയോഗിച്ച തടി ഉൾെപ്പടെ പൊലീസിനു കൈമാറി. കേസിൽ നിന്ന് മാനഹാനി എന്ന വാക്ക് മാറ്റനാണ് പൊലീസ് നിർബന്ധിക്കുന്നത്. കേസിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ നീതി ലഭിക്കണമെന്നാണ് ആവശ്യമെന്നും ത്രേസ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.