വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിൽ അവണൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ പാപ്പാ നഗര്‍ കോളനി, കവറ കോളനി എന്നിവിടങ്ങളിൽ അംബേദ്കർ ഗ്രാമ വികസന പരിപാടിയനുസരിച്ച് നടപ്പാക്കുന്ന രണ്ടു കോടിയുടെ വികസന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനിൽ അക്കര എം.എൽ.എ അറിയിച്ചു. ഇതടക്കം മണ്ഡലത്തിലെ ആറ് കോളനികള്‍ക്കായി ആറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് കോളനികളിലെയും വീടുകൾ പൂർണമായും അറ്റകുറ്റപ്പണി നടത്തി സൗരോർജ വിളക്ക് സ്ഥാപിക്കും. തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി, വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് വേട്ടാംകോട് കോളനി, റെയില്‍വേ സ്റ്റേഷന്‍ കോളനി, അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനി എന്നിവിടങ്ങളിലും വികസന പ്രവർത്തനം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.