എൻജിനീയറിങ്​ കോളജിലെ മഞ്ഞപ്പിത്തം: കാരണം ഹെപ്പറ്റൈറ്റിസ്​^എ

എൻജിനീയറിങ് കോളജിലെ മഞ്ഞപ്പിത്തം: കാരണം ഹെപ്പറ്റൈറ്റിസ്-എ തൃശൂർ: ഗവ. എൻജിനീയറിങ് കോളജിലെ മഞ്ഞപ്പിത്ത ബാധ ഹെപ്പറ്റൈറ്റിസ്-എ കൊണ്ടുള്ള മഞ്ഞപ്പിത്തമാെണന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഒാഫിസ് അറിയിച്ചു. മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ്-എ ഉണ്ടായതെന്നാണ് കുടിവെള്ള സ്രോതസ്സുകളുടെ പരിശോധനയിൽനിന്നും മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന് മനസ്സിലാക്കാൻ സാധിച്ചത്. മനുഷ്യ വിസർജ്യം കലർന്നിട്ടുണ്ട് എന്നുള്ളതി​െൻറ തെളിവാണ് വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച വിദ്യാർഥികളുടെ വിസർജ്യം, കുഴിച്ച് മൂടപ്പെട്ടതോ പൊട്ടി ഒലിക്കുന്നതോ ആയ സെപ്റ്റിക് ടാങ്കിലൂടെ വെള്ളത്തിൽ കലർന്നായിരിക്കണം മഞ്ഞപ്പിത്തബാധ ഉണ്ടായത്. സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. സ്ഥലത്ത് കൃത്യമായി ക്ലോറിനേഷൻ നടത്തും. പീച്ചിയിൽനിന്നുള്ള വെള്ളവും കോർപറേഷൻ വിതരണം ചെയ്യുന്ന വെള്ളവുമാണ് കോളജിൽ ഉപയോഗിക്കുന്നത്. ആരോഗ്യ വകുപ്പി​െൻറ ഇടപെടലിനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. പ്രശ്നം പരിഹരിക്കുന്ന മുറക്ക് തുടർ പരിശോധനക്ക് ശേഷം അടച്ചിട്ട ഹോസ്റ്റലുകൾ തുറക്കുമെന്ന് ഡി.എം.ഒ ഒാഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.