മൊഴിമുറ്റം അക്ഷര സംഗമം നാളെ

തൃശൂർ: അക്ഷരങ്ങളിലൂടെ സംവദിക്കുന്ന സൗഹൃദങ്ങൾക്ക് മുഖാമുഖം കാണാൻ അവസരമൊരുക്കി മൊഴിമുറ്റം അക്ഷരസംഗമം ഞായറാഴ്ച നടക്കും. നഷ്്ടപ്പെടുന്ന വായന വീണ്ടെടുക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി മുപ്പതോളം മുഖ്യധാര ഏഴുത്തുകാരുടെ രചനകൾ ഉൾെപ്പടെ തയാറാക്കിയ മൊഴിമുറ്റം അക്ഷരസംഗമം 2018 സ്മരണിക പ്രകാശനം ചടങ്ങിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് സംഗമം. പ്രസിദ്ധീകരിച്ച കൃതികളുടെ പ്രദർശനവും വിൽപനയും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി 'അക്ഷരവെളിച്ചം' പരിപാടിയുടെ ഭാഗമാകും. കേരള കാർട്ടൂൺ അക്കാദമി ആക്ടിങ് ചെയർമാൻ ഇബ്രാഹിം ബാദുഷ, കാരിക്കേച്ചർ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഷീർ കിഴിശ്ശേരി എന്നിവർ ഉൾെപ്പടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരം, ഹ്രസ്വചിത്ര പ്രദർശനം, സാഹിത്യ ചർച്ച, സംവാദം, കവിതാലാപനം, നാടൻ കലാപരിപാടികൾ എന്നിവ നടക്കും. ജി. സുരേഷ്, ഹനീഫ് പതിയാരിയിൽ, നിഷ സെബാസ്്റ്റ്യൻ, സാബു ചോലയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നന്ദകിഷോറിന് ആദരം തൃശൂർ: 'ഫലിത പ്രഭാഷണം' ഹാസ്യപരിപാടിയിൽ 25 വർഷം പൂർത്തിയാക്കിയ നടനും എഴുത്തുകാരനുമായ നന്ദകിഷോറിനെ നളന്ദ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്്റ്റി​െൻറ നേതൃത്വത്തിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 15ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ മേയർ അജിത ജയരാജൻ ആദരസന്ധ്യ ഉദ്ഘാടനം ചെയ്യും. ജോർജ് എസ്. പോൾ അധ്യക്ഷത വഹിക്കും. കലാമണ്ഡലം ഗോപി അനുഗ്രഹ പ്രഭാഷണവും കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ മുഖ്യപ്രഭാഷണവും നടത്തും. പ്രോഗ്രാം കൺവീനർ സജീഷ് കുട്ടനെല്ലൂർ, സജീവൻ നളന്ദ, സജീവ് കടമ്പാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.