തൃശൂർ: പൊതുവിദ്യാഭ്യാസത്തെ തൊഴിൽ മേഖലയുമായി കോർത്തിണക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പാഠ്യപദ്ധതി ജില്ലയിലെ ആറ് വൊക്കേഷനൽ സ്കൂളുകളിൽ. സംസ്ഥാനത്ത് 66 വി.എച്ച്.എസ്.ഇ സ്കൂളുകളാണ് എൻ.എസ്.ക്യു.എഫിലേക്ക് മാറുന്നത്. ഹയർ സെക്കൻഡറിതല പ്രവേശന പോർട്ടലുകളായ www.vhscap.kerala.gov.in, www.hscap.kerala.gov.in എന്നിവയിലും വി.എച്ച്.എസ്.ഇ, എച്ച്.എസ്.ഇ വൈബ്സൈറ്റുകളിലും എൻ.എസ്.ക്യു.എഫ് പദ്ധതി സംബന്ധിച്ച വിവരങ്ങളും പ്രവേശനത്തിനുള്ള ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർഥികൾക്ക് ഇഷ്്ടമുള്ള തൊഴിൽ മേഖലയും അനുബന്ധ വിഷയവും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. രാമവർമപുരം, പുതുക്കാട്, ചേർപ്പ്, ചാവക്കാട്, തളിക്കുളം, നടവരമ്പ് എന്നിവിടങ്ങളിലെ ഗവ.വി.എച്ച്.എസ്.എസുകളിലും കുന്നംകുളം ഗവ.വി.എച്ച്.എസ്.എസ് ഫോർ ഡഫിലുമായി 16 ബാച്ചുകളിലാണ് ഇൗ വർഷം പ്രവേശനം നൽകുക. ഇതിൽ രാമവർമപുരത്ത് നാലും ബാക്കി സ്കൂളുകളിൽ രണ്ട് വീതം ബാച്ചുകളുമാണ് അനുവദിച്ചത്. തിരുവന്തപുരം -10, കാസർകോട് -ഏഴ്, കോട്ടയം ,എറണാകുളം -ആറ് വീതം, പാലക്കാട് -അഞ്ച്, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാല് വീതം, കോഴിക്കോട് -മൂന്ന്, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ രണ്ട് വീതം സ്കൂളുകളിലാണ് എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതി വരുന്നത്. സ്കൂൾ വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കി അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്ന തലത്തിലേക്ക് എത്തിക്കാനാണ്തൊഴിൽ നൈപുണി ചട്ടക്കൂട്ട് കൊണ്ടുവരുന്നത്. പാഠപുസ്തകങ്ങളും അനുബന്ധ സാമഗ്രികളും എൻ.സി.ആർ.ടിയുടെ അനുബന്ധ സ്ഥാപനമായ പി.എസ്.എസ്.സി.ഐ.വി.ഇയാണ് വികസിപ്പിച്ചത്. ക്ലാസ് റൂം കം ലാബ്, സ്കൂൾ വർക്ക്ഷോപ്പ്, ഫീൽഡ് വിസിറ്റ്, തൊഴിൽ വിദഗ്ധരുമായുള്ള അഭിമുഖം എന്നിവക്കും പുറമെ 80 മണിക്കൂറോളം ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പരിശീലനം പൂർത്തിയാക്കൽ നിർബന്ധമാണ്. മൂന്ന് പാർട്ടുകളിലായാണ് പഠന വിഷയം. ഒന്നാം പാർട്ടിലെ ഇംഗ്ലീഷും രണ്ടാം പാർട്ടിലെ എൻ.എസ്.ക്യു.എഫ് സിലബസും നിർബന്ധിത വിഷയമാണ്. പാർട്ട് മൂന്നായി ഹയർ സെക്കൻഡറിയിലെ കോമ്പിനേഷനിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇലക്ട്രോണിക്സ്-ഇൻസ്്റ്റലേഷൻ ടെക്നീഷൻ, ടെലികോം-ഒപ്്റ്റിക്കൽ ഫൈബർ ടെക്നീഷൻ, പവർ -ഡിസ്ട്രിബ്യൂഷൻ ലൈൻമാനും കേബിൾ ജോയൻററും, ഐ.ടി -ഡൊമസ്്റ്റിക് ബയോമെട്രിക് ഡാറ്റാ എൻട്രി ഓപറേറ്റർ, അഗ്രികൾച്ചറൽ -മൈക്രോ ഇറിഗേഷൻ ടെക്നീഷൻ, ഫ്ലോറികൾച്ചറിസ്്റ്റ്, ഗാർഡനർ, ആരോഗ്യമേഖല -ജനറൽ ഡ്യൂട്ടി അസിസ്്റ്റൻറ്, ബ്യൂട്ടി ആൻഡ് വെൽനസ് -ബ്യൂട്ടി തെറപ്പിസ്്റ്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി -മീറ്റ് ആൻഡ് ഗ്രീറ്റ് ഓഫിസർ, റീട്ടെയിൽ -സെയിൽസ് അസോസിയേറ്റ് എന്നീ ജോബ് റോളുകളാണ് എൻ.എസ്.ക്യു.എഫ് കേരള സിലബസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.