സോളാർ സിസ്്റ്റം പകുതി വിലയ്​ക്ക്​

തൃശൂർ: ഭാരത് സേവക് സമാജി​െൻറ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടു കൂടിയുള്ള വിവിധ സോളാർ പദ്ധതികളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ കമ്പനികളിൽ 50,000 രൂപ വിലവരുന്ന സോളാർ സിസ്്റ്റം 25,000 രൂപക്ക് ലഭിക്കും. ഫോൺ: 0487 2332609, 97474 23821. കുട്ടികളുടെ സഹവാസ ക്യാമ്പ് തൃശൂർ: ജവഹർ ബാലഭവൻ 'കളിവീട് 2018' ​െൻറ ഭാഗമായ കുട്ടികളുടെ സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മഹേഷ് അധ്യക്ഷത വഹിച്ചു. എക്സി. ഡയറക്ടർ പി. കൃഷ്ണൻകുട്ടി, കൗൺസിലർമാരായ ശാന്ത അപ്പു, എ.എസ്. രാമദാസ് ഭരണസമിതിയംഗങ്ങളായ നാരായണൻ കോലഴി, എം.എൻ. വിനയകുമാർ, വി. മുരളി, ജോസഫ് മാളിയേക്കൽ, പ്രിൻസിപ്പൽ ഇ. നാരായണി എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ സി.ആർ. ദാസ് 'നമുക്ക് ‍എങ്ങനെ കുട്ടികളാവാം' എന്ന ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.