തൃശൂരിൽ ആലോചിച്ച ആന ആശുപത്രി തിരുവനന്തപുരത്ത് യാഥാർഥ്യമാവുന്നു

തൃശൂർ: തൃശൂരിൽ സ്വകാര്യ മേഖലയിൽ ആലോചിച്ച ആന ആശുപത്രി തിരുവനന്തപുരത്ത് സർക്കാർ െചലവിൽ സ്ഥാപിക്കുന്നു. 2020 ജൂണിൽ യാഥാർഥ്യമാവുന്ന വിധത്തിൽ പദ്ധതി തയാറായി. കോട്ടോർ ആന ഗവേഷണ കേന്ദ്രത്തി​െൻറയും നിർദിഷ്ട പുത്തൂർ സുവോളജിക്കൽ പാർക്കി​െൻറയും സ്പെഷൽ ഓഫിസറായി നിയമിച്ച മുൻ വനംവകുപ്പ് മേധാവി കെ.എ. വർഗീസാണ് ആന ആശുപത്രി പദ്ധതിയുടെയും സ്പെഷൽ ഓഫിസർ. ആന ആശുപത്രിയും 15 ആനകൾക്കുള്ള അഭയ കേന്ദ്രവുമടക്കം ടൂറിസം പദ്ധതിയായിട്ടാണ് ആന പദ്ധതി തയാറാക്കുന്നത്. കിഫ്ബിയിലൂടെ 220 കോടി രൂപ ആശുപത്രിക്ക് വകയിരുത്തിയിട്ടുണ്ട്. ആനകളുടെയും പൂരങ്ങളുടെയും നാടെന്ന വിശേഷണമുള്ള തൃശൂരിൽ സ്വകാര്യ മേഖലയിൽ ആലോചിച്ച് പദ്ധതി തയാറാക്കുകയും ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. വിവിധ സർക്കാർ ഫണ്ടുകൾക്കായി സമീപിച്ചിരുന്നുവെങ്കിലും സ്വകാര്യമേഖലയിലെ പദ്ധതിക്ക് സർക്കാർ തുക അനുവദിക്കുന്നതിലെ തടസ്സവും ആന ഉടമകൾ തമ്മിൽ ചേരിതിരിവും ഉടലെടുത്തതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞയാഴ്ച പുത്തൂരിൽ കെ.എ. വർഗീസി​െൻറ സാന്നിധ്യത്തിൽ തൃശൂരിലെ ആന ഉടമകളെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആന ആശുപത്രി പദ്ധതി അവതരിപ്പിച്ച് നിർദേശങ്ങൾ തേടിയെങ്കിലും സർക്കാർ മേഖലയിലായതിനാൽ നിലപാട് അറിയിക്കാതെ ഇവർ മടങ്ങി. കോട്ടൂരിലെ ആനഗവേഷണ കേന്ദ്രത്തി​െൻറ സ്ഥലത്തിനൊപ്പം 150 ഹെക്ടർ വനഭൂമി കൂടി പദ്ധതിക്ക് അനുവദിക്കും. നെയ്യാർ ഡാമും പദ്ധതിയുടെ ഭാഗമാകും. 60 ആനകൾക്ക് വിഹരിക്കാവുന്ന സ്പെഷൽ ആന ആശുപത്രിയാണ് ലക്ഷ്യമിടുന്നത്. പഠനത്തിനും ഗവേഷണത്തിനും ഒപ്പം വിനോദ സഞ്ചാരികൾക്ക് ചുറ്റി സഞ്ചരിക്കാനും നെയ്യാർ ഡാമിൽ ബോട്ട് സവാരിയും ഒരുക്കാൻ ആലോചനയുണ്ട്. ജൂണിൽ കിഫ്ബിക്ക് പദ്ധതി സമർപ്പിച്ച് ആഗസ്റ്റിൽ ഫണ്ട് ക്ലിയറൻസിനും സെപ്റ്റംബറിൽ പദ്ധതി ആരംഭിക്കാനുമാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.