വൈലോപ്പിള്ളി കൃതികളുടെ മഹത്വം അറിയാത്താവർ ഇരുന്ന ഇടമാണ് സാഹിത്യ അക്കാദമി -ഡോ. എം. ലീലാവതി തൃശൂർ: വൈലോപ്പിള്ളിയുടെയും ബാലാമണിയമ്മയുടെയും കൃതികളുടെ മഹത്വമറിയാത്തവർ ഇരുന്ന ചരിത്രമാണ് സാഹിത്യ അക്കാദമിക്കുള്ളതെന്ന് ഡോ. എം. ലീലാവതി. വൈലോപ്പിള്ളിയുെട 'കുടിയൊഴിക്കൽ' പോലുള്ളവ ഉണ്ടായിട്ടും ജ്ഞാനപീഠത്തിനു പറ്റിയ കൃതികളില്ലെന്ന് അറിയിച്ചതും അതിനാലാണെന്ന് അവർ പറഞ്ഞു. മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോെൻറ 107ാമത് ജന്മജയന്തിക്ക് വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. പൂര്‍ണതക്ക് വേണ്ടി തപസ് അനുഷ്ഠിച്ച വൈലോപ്പിള്ളി അതിനായി വൈയക്തിക സുഖങ്ങള്‍ ത്യജിച്ചു. നിസ്സാരമെന്ന് കരുതാവുന്ന ഒന്നും അദ്ദേഹത്തിെൻറ കവിതകളില്‍ ഇല്ലായിരുന്നു. അടിസ്ഥാന ജനതയുടെ ദുരിതങ്ങളോടുള്ള സഹാനുഭൂതിയായിരുന്നു അതിൽ തീപ്പൊരിയായി നിന്നത്. വൈലോപ്പിള്ളി കൃതികളെക്കുറിച്ച് എഴുതിയ പഠനങ്ങളെല്ലാം സമാഹരിച്ച് പുസ്തകമാക്കുമെന്നും അവർ പറഞ്ഞു. സമിതി ചെയർമാൻ സി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ലീലാവതിയുടെ പഠനങ്ങൾ വൈലോപ്പിള്ളി സ്മാരക സമിതി പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം. തോമസ് മാത്യു വൈലോപ്പിള്ളി സ്മാരക പ്രഭാഷണം നടത്തി. കടാങ്കോട് പ്രഭാകരൻ, ശ്രീദേവി അമ്പലപുരം, സി. ഉണ്ണികൃഷ്ണമേനോൻ, എം.ആർ. ചന്ദ്രശേഖരൻ, ഡോ.ടി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.