പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു -വി.ഡി. സതീശൻ എം.എൽ.എ തൃശൂർ: പൊലീസിനുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. ഇരട്ടചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ആഭ്യന്തര വകുപ്പ് ഒരു വിലയും കല്‍പിക്കുന്നില്ല. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഭരണവര്‍ഗംതന്നെ വാറൻറ് നല്‍കുന്ന സാഹചര്യമാണ് സംസ്ഥാനെത്തന്ന് സതീശൻ ആരോപിച്ചു. വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുക, ഇന്ധന വില വര്‍ധന പിന്‍വലിക്കുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്‌ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണത്തിൽ ജനങ്ങൾ വലഞ്ഞുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് കണ്‍വീനര്‍ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, മുൻ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. ഭാസ്കരൻ നായർ, ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, വി. ബലറാം, പത്മജ വേണുഗോപാല്‍, കെ.എസ്. ഹംസ, പി.ആർ.എൻ. നമ്പീശൻ, കെ.എം. അനിൽകുമാർ, പി.എം. ഏലിയാസ്, കെ.ബി. രതീഷ്, പി.എൻ. ഷാജി, ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെൻറ്, പി.എം. അമീർ, ഐ.പി. പോൾ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ബി. ശശിധരൻ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.