ജീതുവി​െൻറ കൊല: പ്രതി പൊലീസ് കസ്​റ്റഡിയില്‍

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി ബിരാജുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇരിങ്ങാലക്കുട സബ് കോടതിയില്‍ ചൊവ്വാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നൽകിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുട സബ് ജയിലില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പുതുക്കാട് സി.ഐ എസ്.പി. സുധീര​െൻറ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. കേസിലെ പ്രതി ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെ കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ വര്‍ളിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഭാര്യ മോനൊടി ജീതു (29) മരിച്ചിരുന്നു. മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ബുധനാഴ്ച ചെങ്ങാലൂരില്‍ തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.