ആൾക്കൂട്ട കൊല: പ്രതികളുമായി തെളിവെടുത്തു

ഗുരുവായൂര്‍: യുവതിയുമൊത്ത് ലോഡ്ജിൽ താമസിച്ചയാളെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂർ സ്വദേശി അമ്പാടി സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് തെളിവെടുപ്പ്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പ്രതികളായ മുതുവട്ടൂർ കുന്നത്തുള്ളി ദിനേശ് (47), നെല്ലുവായ് മുട്ടിൽ പാണ്ടികശാലവളപ്പിൽ മഹേഷ് (32) എന്നിവരുമായി പൊലീസ് കിഴക്കെനടയിലെ ലോഡ്ജിൽ എത്തിയത്. സന്തോഷിനെ മർദിച്ച സ്ഥലം പ്രതികൾ പൊലീസിന് കാട്ടിക്കൊടുത്തു. പ്രതികളെ ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞു. ഗുരുവായൂർ പൊലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്. കഴിഞ്ഞ മാസം 23ന് രാത്രിയാണ് സന്തോഷിന് മർദനമേറ്റത്. 28ന് രാത്രി മരിച്ചു. കേസിൽ കൗമാരക്കാരായ രണ്ടുപേരെ പൊലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇവർ കസ്റ്റഡിയിലുണ്ട്. ഉപരാഷ്ട്രപതി 21ന് ഗുരുവായൂരിൽ ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഈ മാസം 21ന് ഗുരുവായൂരിലെത്തും. ഉച്ചക്ക് 12.45ന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന അദ്ദേഹം ഉച്ചപൂജ സമയത്ത് ദർശനം നടത്തും. തുടർന്ന് ശ്രീവത്സത്തിൽ വിശ്രമം. വൈകീട്ട് നാലിന് ശ്രീഗുരുവായൂരപ്പൻ ധർമകല സമുച്ചയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. അരങ്ങില്‍ നിന്ന് അണിയറയിലേക്ക് മറഞ്ഞ നൃത്തയിനമായ അഷ്ടപദിയാട്ടവും കണ്ടാണ് മടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.