തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ സേനാംഗങ്ങൾക്ക് പനി. ഡ്യൂട്ടി മീറ്റിന് തയാറെടുക്കുന്ന കെ.എ.പി ഒന്നാം ബറ്റാലിയനിലെ ഇരുന്നൂറോളം പേർക്കാണ് പനിയും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. രോഗം വ്യാപിച്ചതോടെ സേനാംഗങ്ങൾക്ക് പരിശീലനത്തിൽനിന്ന് മൂന്ന് ദിവസത്തെ നിർബന്ധിത അവധി നൽകി. ഇതിനിടെ മുപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയുമേറ്റു. കഴിഞ്ഞ ദിവസങ്ങളിലായി പനി പടരുന്നത് ശ്രദ്ധയിൽപെട്ടെങ്കിലും അധികൃതർ നടപടികളിലേക്ക് കടന്നില്ല. പൊലീസ് അക്കാദമിയിലെ സേനാംഗങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ഇവരെ അക്കാദമിയിലെ തന്നെ ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുറത്തുനിന്ന് കൊണ്ടുവന്നുകഴിച്ച ഭക്ഷണത്തിൽനിന്നാകാം വിഷബാധയേറ്റതെന്നാണ് അധികൃതർ നൽകുന്ന സൂചന. അക്കാദമിയിൽ മെസ് ഉണ്ടെങ്കിലും ഞായറാഴ്ചകളിൽ ഇവർക്ക് പുറത്ത് നിന്നാണ് ഭക്ഷണം വാങ്ങുന്നത്. ഇത് പരിശോധിച്ച ശേഷമേ വിളമ്പാവൂ എന്നാണ് നിർദേശമെങ്കിലും ഇക്കാര്യങ്ങളിൽ പരിശോധനകളൊന്നും നടക്കാറില്ലേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.