തൃശൂർ: വിദ്യാർഥികളിൽ മഞ്ഞപ്പിത്തം പടർന്നതു കാരണം അടച്ചിട്ട എൻജിനീയറിങ്ങ് കോളജില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിെൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. പ്രിന്‍സിപ്പല്‍, എ.ഡി.എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ, വിദ്യാർഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് നടപടികള്‍ക്ക് ധാരണയായത്. ബുധനാഴ്ച രാവിലെ എ.ഡി.എമ്മിെൻറ നേതൃത്വത്തില്‍ ചേരുന്ന വിദഗ്ധരുടെ യോഗത്തില്‍ നടപടിയുടെ രൂപരേഖ തയാറാക്കും. 21ന് തുടങ്ങുന്ന പരീക്ഷക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന ഇരുപതോളം വിദ്യാർഥികളെ ഡയറ്റിലേക്ക് മാറ്റി പാര്‍പ്പിക്കും. കോളജിലെ കിണര്‍ വെള്ളവും പൈപ്പ് വെള്ളവും ശുദ്ധീകരിക്കാനായി കേന്ദ്രീകൃതമായ രീതിയില്‍ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കും. കാമ്പസില്‍ റോഡിനോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാൻറീൻ സ്ഥാപിക്കും. കോളജിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സായ പൊതുമരാമത്ത് വകുപ്പിെൻറ കിണറില്‍നിന്നുള്ള പൈപ്പ് ലൈനുകള്‍ മുഴുവനായും മാറ്റി സ്ഥാപിക്കാനും ധാരണയായി. പ്രിന്‍സിപ്പലിെൻറ ഓഫിസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം മന്ത്രിയും ഉദ്യോഗസ്ഥരും പൊതുമരാമത്ത് കിണറും ക്ലോറിനേഷൻ പ്ലാൻറും പമ്പ് ഹൗസും സമീപത്തെ പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കും പരിസരവും സന്ദര്‍ശിച്ചു. ക്ലോറിനേഷന്‍ പ്ലാൻറ് ശാസ്ത്രീയമല്ലെന്ന് സംഘം വിലയിരുത്തി. കിണറിെൻറ നൂറു മീറ്റര്‍ പരിധിയിലുള്ള സെപ്റ്റിക് ടാങ്കുകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.