എഴുത്ത് ഭീഷണി നേരിടുന്നു -ടി.ഡി. രാമകൃഷ്ണൻ തൃശൂര്‍: എഴുത്തുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും ഭീഷണി നേരിടുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. കലാലയം സാംസ്‌കാരിക വേദി തൃശൂര്‍ ടൗണ്‍ഹാളില്‍ നടത്തുന്ന സാംസ്കാരികോത്സവത്തിൽ 'എഴുത്തിെൻറ രാഷ്ട്രീയം' സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് മധ്യവര്‍ഗം പറയുന്ന അപകടകരമായ രൂപത്തിലേക്ക് ഫാഷിസം വളര്‍ന്നു. ഈ സാഹചര്യത്തിലും എഴുത്തുകാരില്‍നിന്ന് ആവശ്യമായ രൂപത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. ചെറിയ എതിര്‍പ്പുകളെപ്പോലും അടിച്ചമര്‍ത്തുന്ന കാലത്ത് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളില്‍ മാത്രമാണ് പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നത്. എഴുത്തിന് കൃത്യമായ ദൗത്യമുണ്ട്. എഴുത്തുകാരന്‍ നിശബ്ദനായിരിക്കരുത്. നിരന്തര കലഹവും പുനര്‍നവീകരണ ശ്രമങ്ങളുമുണ്ടാകണം. അടിയന്തരാവസ്ഥ കാലത്തേതു പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകണം. അവരവരാല്‍ കഴിയുന്ന പ്രതിരോധങ്ങള്‍ ഉയര്‍ത്താൻ ഓരോരുത്തര്‍ക്കും കഴിയണമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, യാസര്‍ അറഫാത്ത് നൂറാനി, പി.കെ.എം. അബ്ദുറഹ്മാൻ, ടി.കെ. അലി അശ്റഫ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.