രാമവർമപുരം എ.ആര്‍ ക്യാമ്പില്‍ പൊലീസുകാര്‍ തമ്മില്‍തല്ലി

തൃശൂര്‍: രാമവർമപുരം എ.ആര്‍ ക്യാമ്പില്‍ പൊലീസുകാർ ചേരിതിരിഞ്ഞ് തമ്മിൽതല്ലി. മദ്യക്കുപ്പിയെടുത്ത് അടിച്ചതായും ആക്ഷേപം. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ക്യാമ്പിൽ കൂട്ടംകൂടിയിരുന്ന ഒരു സംഘത്തിന് സമീപം മറ്റൊരു സംഘമെത്തി വാഹനത്തി​െൻറ താക്കോൽ ചോദിച്ചതാണ് തർക്കത്തിനിടയാക്കിയതെന്ന് പറയുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് കൂടിയിരുന്ന സംഘത്തിലൊരാൾ ചോദിച്ച് താക്കാൽ തരില്ലെന്ന് അറിയിച്ചു. ഇതോടെ വാക്കേറ്റം തമ്മിൽതല്ലിലെത്തുകയായിരുന്നു. കൂടിയിരുന്നവരിലെ രണ്ടുപേരെ മതിലിൽ ചേർത്ത് ഇടിച്ചുവെന്നും മദ്യക്കുപ്പി ഉപയോഗിച്ച് അടിച്ചുവെന്നും പറയുന്നു. ക്യാമ്പിലെ മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാതിരുന്നതോടെ പൊലീസിനെ സമീപിക്കാൻ ശ്രമിെച്ചങ്കിലും മേലുദ്യോഗസ്ഥരിൽ ചിലർ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെ കമീഷണർ പ്രത്യേക ഉത്തരവിലൂടെ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റിയിരുന്നു. അതിനാൽ ക്യാമ്പ് സേനാംഗങ്ങൾ ഇവിടെ ഇല്ലെന്നിരിക്കെ മദ്യപിക്കുന്നതിന് മാത്രമായി എത്തിയ സംഘങ്ങളാണ് ഇവരെന്നാണ് സൂചന. കമീഷണറുടെ കീഴിലാണ് എ.ആർ ക്യാമ്പ്. കമീഷണർ ഓഫിസ് നഗരത്തിലേക്ക് മാറ്റിയതോടെ ക്യാമ്പ് സ്വതന്ത്രമായി. ഇതി​െൻറ സൂചനയാണ് മദ്യക്കുപ്പിയുപയോഗിച്ചുള്ള തമ്മിൽതല്ലെന്ന് സേനാംഗങ്ങൾ തന്നെ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.