കാലിക്കറ്റിൽ പരീക്ഷ മാറ്റിവെക്കൽ തുടരുന്നു

കോഴിക്കോട്: ഡ്യൂട്ടിക്ക് അധ്യാപകരില്ലാത്തതിനാൽ കാലിക്കറ്റ് സർവകലാശാലയിൽ കൂടുതൽ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരംഭിക്കേണ്ട പല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ മൂല്യനിർണയ ക്യാമ്പ് നീണ്ടതാണ് തുടർച്ചയായി രണ്ടാം ദിനവും പരീക്ഷകൾ മാറ്റിവെക്കാൻ കാരണം. സ്വാശ്രയ കോളജ് അധ്യാപകരാണ് ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പിൽ എത്താനുള്ളത്. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം ഇതോെട അട്ടിമറിക്കപ്പെടുകയാണ്. സർവകലാശാലതല ബിരുദദാന ചടങ്ങ് ജൂെലെയിൽ ആസ്ഥാനത്ത് നടത്താനും ഇതി​െൻറ തുടർച്ചയായി എല്ലാ കോളജുകളിലും ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനും നേരത്തേ തീരുമാനിച്ചത് പ്രാവർത്തികമാകുമെന്ന് ഉറപ്പില്ല. പരീക്ഷകൾ തുടർച്ചയായി മാറ്റിവെക്കേണ്ടിവന്നത് അടുത്ത സിൻഡിക്കേറ്റ് യോഗം ഗൗരവമായി ചർച്ച െചയ്യും. മൂല്യനിർണയ ക്യാമ്പിൽ ഹാജരാകാത്ത അധ്യാപകരുെടയും അധ്യാപകരെ അയക്കാത്ത സ്വാശ്രയ കോളജുകളുടെയും പട്ടിക തയാറാക്കി സിൻഡിക്കേറ്റിന് സമർപ്പിക്കുമെന്ന് പരീക്ഷ കൺട്രോളർ വി.വി. ജോർജുകുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.