'ആര്‍.എസ്​.എസിനെ നിയമപരമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം'

തൃശൂര്‍: ആര്‍.എസ്.എസ് അതിക്രമങ്ങളെ നിയമപരമായി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. ജില്ല പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം ആര്‍.എസ്.എസ് അതിക്രമം വര്‍ധിച്ചു. ആക്രമികെള നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയന്ത്രിക്കാനും സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 21 ദിവസമായി ആര്‍.എസ്.എസി​െൻറ ആയുധ പരിശീലനം നടന്നു. ഇതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കാസര്‍കോട് റിയാസ് മൗലവിയുടെയും കൊടിഞ്ഞിയിലെ ഫൈസലി​െൻറയും ഘാതകരെ രക്ഷപ്പെടുത്താനുള്ള സമീപനമാണ് പൊലീസി​െൻറ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.ആര്‍. സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാന്‍, ട്രഷറർ ജലീല്‍ നീലാമ്പ്ര, സെക്രേട്ടറിയറ്റംഗം യഹിയ തങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങളായ എം. ഫാറൂഖ്, കെ.കെ. ഹുസൈര്‍, ജില്ല ജനറല്‍ സെക്രട്ടറി ഇ.എം. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡൻറ് ബി.കെ. ഹുസൈന്‍ തങ്ങള്‍, ജില്ല കമ്മിറ്റി അംഗങ്ങളായ നാസര്‍ പരൂര്‍, ആർ.വി. ഷഫീര്‍, ഷമീര്‍ ബ്രോഡ്‌വേ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.