വനിത ബാസ്​കറ്റ്​ബാൾ ടീമിന്​ സ്വീകരണം

തൃശൂർ: ആന്ധ്രയിലെ ചിറ്റൂരിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ ടൂർണമ​െൻറിൽ വിജയിച്ച കേരള വനിത ബാസ്കറ്റ്ബാൾ ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ജില്ല സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. കളിക്കാരെയും കോച്ച് പി.സി. ആൻറണിയെയും മാലയിട്ട് സ്വീകരിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസ​െൻറ് കാട്ടൂക്കാരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇഗ്നി മാത്യു, കെ.ആർ. സാംബശിവൻ, പി.എ. ഹസ്സൻ, ബേബി പൗലോസ്, സെക്രട്ടറി കെ.ആർ. സുരേഷ്, സ്പോർട്സ് ഓഫിസർ എ. ജനാർദനൻ, കോച്ചുമാരായ എം.വി. സൈമൺ, പി.എം. േപ്രംകുമാർ, അഖിൽ അനിരുദ്ധ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.