നിവർന്നു നിൽക്കാൻ ഗോകുലിന്​ ഇനിയും വേണം സഹായം

തൃശൂർ: ഒാടിച്ചാടി നടന്നിരുന്ന ഗോകുൽ കിടപ്പ് തുടങ്ങിയിട്ട് ഒരു വർഷമായി. 2017 മേയിൽ സുഹൃത്തി​െൻറ ബൈക്കി​െൻറ പിറകിൽ ഇരുന്ന് പോകുേമ്പാഴാണ് എ.സി മെക്കാനിക് പരിശീലകനായ ഇൗ ഇരുപതുകാരൻ തെറിച്ച് വീണ് തല പോസ്റ്റിലിടിച്ച് തലയോട്ടി ഭാഗികമായി തകർന്നത്. അതോടെ, ഇടതുവശം തളർന്നു. ഇടത് കണ്ണ് ക്രമേണ ഇരുട്ടിലായി. മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. അതിനെക്കാൾ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയകൂടി വേണം. ഒരു കണ്ണിന് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ വേറെയും. പുറമെ, ഫിസിയോ തെറപ്പി പോലുള്ള ചികിത്സാമുറകളും. അത്രയുമായാൽ ഗോകുൽ എഴുന്നേറ്റ് നിൽക്കുന്നമെന്ന ഡോക്ടർമാരുടെ വാക്കിൽ പറപ്പൂക്കര തൊട്ടിപ്പാൾ മലയാറ്റിൽ രാജനും ഭാര്യ ഇന്ദിരക്കും വിശ്വാസമുണ്ട്. പക്ഷേ, അത്രയൊക്കെ എത്തിക്കാൻ 10 ലക്ഷം രൂപയെങ്കിലും വേണം. അത് എങ്ങനെയുണ്ടാക്കുമെന്ന ആധിയിലാണ് ഇൗ കുടുംബം. ഗോകുലി​െൻറ പിതാവ് രാജൻ കൂലിപ്പണിക്കാരനാണ്. അമ്മ ഇന്ദിര ഗോകുലിന് സഹായിയായി കിടക്കക്കരികിലുണ്ട്. സഹോദരൻ രാഹുൽ വർക്ക്ഷോപ്പ് തൊഴിലാളിയും. ഇതുവരെയുള്ള ചികിത്സക്ക് 11 ലക്ഷത്തോളം രൂപ ചെലവായി. വീടി​െൻറ ആധാരം പണയം വെച്ച് കടമെടുത്തു. നാട്ടുകാരും കൈയയച്ച് സഹായിച്ചു. ഇപ്പോൾ നാട്ടുകാർ 'ഗോകുൽ ചികിത്സ സഹായ സമിതി'ഉണ്ടാക്കിയിട്ടുണ്ട്. അമ്മിണി വാസു പ്രസിഡൻറും വി.ആർ. മോഹനൻ സെക്രട്ടറിയും സി.വി. സുധ ട്രഷററുമായ സമിതിയുടെ രക്ഷാധികാരി സി. സദാനന്ദനാണ്. ഇവർ നാലുപേരും ഗോകുലി​െൻറ സഹോദരൻ രാഹുലും സംയുക്തമായി കാത്തലിക് സിറിയൻ ബാങ്ക് പറപ്പൂക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 032503938111195001. െഎ.എഫ്.എസ് കോഡ്: സിഎസ്ബികെ 0000325. ഫോൺ: 99616 44307.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.