ക്വാറിയിൽ കോഴിമാലിന്യം തള്ളാനെത്തിയ എട്ടുപേർ പിടിയിൽ

പഴയന്നൂർ: വടക്കേത്തറ ചീരക്കുഴി ഡാമിന് സമീപം ക്വാറിയിൽ കോഴി മാലിന്യം തള്ളുന്നതിനിടെ എട്ടുപേർ പിടിയിൽ. നാലുവാഹനങ്ങളും പിടികൂടി. കൊണ്ടോട്ടി ചിറയിൽ ഷംസുദ്ദീൻ (27), വലിയപറമ്പ് കരണിയിൽ ഷക്കീർ ഹുസൈൻ (23), വേങ്ങര ഇരിങ്ങലൂർ മുക്കിൽ വീട്ടിൽ ഫസലുല്ല (33), വേങ്ങര കുന്നംപുറം കുന്നതൊടിയിൽ ഷമീർ (21), കരിപ്പൂർ കോലോത്തുംതൊടി മുഹമ്മദ് റിസ്വാൻ (21), വേങ്ങര വലിയോറ അമരയിൽ ഫാരീസ് (21), കൽപറ്റ പൊറ്റശേരി എടത്തോള ഷക്കീർ (36), കൊണ്ടോട്ടി ചുങ്കം കോശിനിവീട്ടിൽ ഫായിസ് (21) എന്നിവരെയാണ് പഴയന്നൂർ എസ്.ഐ പി.കെ. ദാസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് ശേഖരിച്ച മാലിന്യം നാല് പിക് അപ് വാനുകളിലായി തിങ്കളാഴ്ച്ച പുലർച്ചെ 2.15ന് കുര്യാക്കോസി​െൻറ ഉടമസ്ഥതയിലുള്ള ക്വാറിയിൽ എത്തിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും രണ്ടു വാഹനങ്ങളിലെ മാലിന്യം ക്വാറിക്ക് സമീപം കുഴിച്ച കുഴിയിൽ തട്ടിയിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. അക്ബർ, മുഹമ്മദ്, വേണുഗോപാൽ എന്നീ പൊലീസ് ഉദ്യോഗസ്ഥരും പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.