നാരായണ പിഷാരടി വരും; ചരിത്രം വഴിമാറില്ല

കൊടകര: കൊടകര -വെള്ളിക്കുളങ്ങര റോഡ് എന്തിനാണ് നിർമിച്ചത്? യാത്രക്കല്ലാതെ എന്തിനാണ് റോഡ് നിർമിക്കുക എന്നതാകും മറുപടിയെങ്കിലും മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് നാരായണപിഷാരടിയുടെ ഉത്തരം പറയുമ്പോൾ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം അതിവേഗത്തിൽ ആ റോഡിലൂടെ കടന്നുവരും. 'വെള്ളിക്കുളങ്ങരക്കടുത്തുള്ള കൊടുങ്ങയില്‍ 1905ല്‍ നിർമിച്ച കൊട്ടാരം ഉദ്ഘാടനം ചെയ്യാനായി എത്തിയ കൊച്ചിരാജാവിേൻറയും പരിവാരങ്ങളുടേയും സുഗമമായ സഞ്ചാരത്തിനായാണ് ഈ റോഡ് നിർമിച്ചത്'. പ്രാദേശിക ചരിത്ര രചയിതാവായ നാരായണ പിഷാരടി പറയുന്നു. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കോടാലിയിലെ നാരായണപിഷാരടി 78ാം വയസ്സിലും വരുംതലമുറകള്‍ക്കായി പ്രാദേശിക ചരിത്രത്തെ കരുതലോടെ രേഖപ്പെടുത്തുകയാണ്. 20 വര്‍ഷത്തിനിടെ 14 പുസ്തകങ്ങളാണ് ഇദ്ദേഹം എഴുതിയിട്ടുള്ളത്. 20 വര്‍ഷം മുമ്പ് കൊടകര-ചാലക്കുടി ബ്ലോക്കുകളെ കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യ പുസ്തകം പുറത്തിറക്കിയത്. രണ്ടാമതായി പുറത്തിറങ്ങിയ കഥപറയുന്ന മണ്ണ് എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂരിലെ സാംസ്‌കാരിക സംഘടനയുടെ പുരസ്‌കാരവും ഈ പുസ്തകത്തിന് ലഭിച്ചു. തൃശൂര്‍ ജില്ലയുടെ ചരിത്രവും സാസ്‌കാരിക പശ്ചാത്തലവും വിവരിക്കുന്ന ജില്ല ഡയറക്ടറിയും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. മഹാക്ഷേത്രങ്ങളില്‍, നാലമ്പലങ്ങളും ആറീശ്വരങ്ങളും, മുകുന്ദപുരത്തെ മൂന്നുപടിവാതിലുകള്‍, എ​െൻറ ജീവിത ദര്‍ശനങ്ങള്‍, കാലം ചെന്ന കച്ചങ്ങളും കഴകങ്ങളും, മുന്‍ കൊച്ചിരാജ്യത്തെ കേട്ടറിവുകള്‍ തുടങ്ങി ഇദ്ദേഹം രചിച്ച 14 പുസ്തകങ്ങളിലേയും താളുകളില്‍ പ്രാദേശിക ചരിത്രമാണ് നിറഞ്ഞത്. മലയാളം വായിക്കാനറിയാത്ത യുവപ്രവാസി കള്‍ക്കായി കേരളത്തി​െൻറ ഗ്രാമചരിത്രം ഇംഗ്ലീഷിലാക്കി ഹിസ്റ്റോറിക്കല്‍ ഡിക്ഷ്ണറി ഓഫ് കേരള എന്ന പേരില്‍ ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാലക്കുടിയുടെ ചരിത്രം വിവരിക്കുന്ന ചാലക്കുടി ഡയറക്ടറിയിൽ അന്നമനട, കൊരട്ടി, മാള, ആളൂർ, പരിയാരം, താഴേക്കാട്, മലക്കപ്പാറ, അതിരപ്പിള്ളി, മേലൂര്‍, അന്നമനട പ്രദേശങ്ങളുടെ ചരിത്ര പശ്ചാത്തലവും പഴയ കാലത്തെ ജന്മിത്വവിരുദ്ധ കര്‍ഷക സമരങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഓരോ പ്രദേശത്തി​െൻറയും ചരിത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കുന്നതിനായി നാരായണപിഷാരടി ഏറെ യാത്രകള്‍ ചെയ്തിട്ടുണ്ട്. അതതു നാട്ടിലെം പ്രായം ചെന്നവരെ നേരില്‍ കണ്ടും പുരാരേഖകള്‍ പരിശോധിച്ചും പബ്ലിക് ലൈബ്രറികളിലെ റഫറന്‍സ് ഗ്രന്ഥങ്ങളെ ആശ്രയിച്ചുമാണ് ഇദ്ദേഹം പുസ്തക രചനക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഭാര്യ സാവിത്രിയാണ് ഒട്ടുമിക്ക പുസ്തകങ്ങളുടേയും ൈകയെഴുത്തു പ്രതി തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.