പെട്ടിക്കട വാഹനം ഇടിച്ച് തകർത്ത നിലയിൽ

മാള: പൂപ്പത്തിയിൽ . കഴിഞ്ഞ രാത്രിയാണ് സംഭവം. പൂപ്പത്തി എരൂർ വീട്ടിൽ ശങ്കരൻ കുട്ടിയുടെ കട പൂർണമായി തകർന്ന നിലയിലാണ്. പൂപ്പത്തി ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ മതിലും, സമീപത്തെ കെട്ടിടത്തി​െൻറ മുൻഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്. ശങ്കരൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെയാണ് പെട്ടിക്കട ഉണ്ടായിരുന്നത്. വാഹനത്തി​െൻറ ചില്ല് അടക്കമുള്ള ചില ഭാഗങ്ങൾ സ്ഥലത്തുനിന്ന് കണ്ടെത്തി. എന്നാൽ, ഏത് വാഹനമാണെന്ന് മനസ്സിലാക്കാനായിട്ടില്ല. ഉടമ മാള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.