മാള: പൂപ്പത്തി സോയൂസ് സ്റ്റാർ സോക്കർ ഫെസ്റ്റ് ഫൈനലിൽ സെവൻസ് കുറ്റിപ്പുറം ജേതാക്കളായി. ഗ്രാമം നെഞ്ചേറ്റിയ സോക്കർ ഉത്സവത്തിന് ഇതോടെ തിരശ്ശീല താഴ്ന്നു. കാൽപന്ത് കളിയുടെ മാമാങ്കത്തിനുമപ്പുറം ഒരു നാടിെൻറ ഉത്സവമായി മാറിയ സോക്കർ ഫെസ്റ്റ് വനിത സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. പന്ത് കളി കണ്ടിരിക്കൽ മാത്രമല്ല മേളയുടെ അണിയറയിലും അവരുണ്ടായി. ലെമൺസ് അന്നമനടയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കുറ്റിപ്പുറം സെവൻസ് വിജയിച്ചത്. സമാപന സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സോക്കർ ഫെസ്റ്റ് ചെയർമാൻ എം.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സി.കെ. മധുസൂദനൻ മുഖ്യാതിഥിയായി. നടൻ എൽദോ, എം.വി. വിനോദ്, സിബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.