കൊടുങ്ങല്ലൂർ: കാലവർഷത്തിന് മുമ്പ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കണമെന്നും വഴിയരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നീക്കാൻ നടപടിയെടുക്കണമെന്നും കൊടുങ്ങല്ലൂർ താലൂക്ക് വികസന സമിതി േയാഗം ആവശ്യപ്പെട്ടു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇ.ടി. ടൈസൻ എം.എൽ.എ അറിയിച്ചു. കൊടുങ്ങല്ലൂർ മേഖലയിൽ കാറ്റിൽ തകർന്ന് വീണ 75 വൈദ്യുതി തൂണുകൾ ഉടൻ പുനഃസ്ഥാപിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും െതാഴിലാളികളെയും യോഗം അനുമോദിച്ചു. ഇടക്കിടെ വൈദ്യുതി വിച്ഛേദിക്കുേമ്പാൾ താലൂക്ക് ആശുപത്രിയിലെ അടിയന്തര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള അലൈൻമെൻറിൽനിന്ന് ആല ക്ഷേത്രത്തെയും വാസുദേവവിലാസം സ്കൂളിനെയും ഒഴിവാക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധം കൊടുങ്ങല്ലൂർ: എറിയാട് ബാങ്ക് തെരഞ്ഞെടുപ്പിൽ തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. ബഷീർ കൊണ്ടാം പുള്ളി അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.എസ്. മുജീബ് റഹ്മാൻ, എ.കെ. അബ്ദുൽ അസീസ്, പി.കെ. മുഹമ്മദ്, വി.കെ. അബ്ദുൽ മജീദ്, കെ.എസ്. രാജീവൻ, സി.എം. മൊയ്തു, വി.എ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.