ഇരിങ്ങാലക്കുട: പടിയൂരില്‍ വീണ്ടും സി.പി.എം ബി.ജെ.പി സംഘര്‍ഷം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ബി.ജെ.പി പ്രവര്‍ത്തകനായ വിരുത്തിപറമ്പില്‍ രജീഷ്, എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ഇളംതുരുത്തി സുദാമെൻറ മകന്‍ സൂരജ് (14), വില്ലാര്‍വട്ടം പുരുഷോത്തമെൻറ മകൻ വിഷ്ണു (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങളായി ഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. വൈക്കം ക്ഷേത്രത്തിലെ പൂയത്തിനിടയിലും, തുടര്‍ന്ന് വിഷുവിെൻറ തലേദിവസം ഉണ്ടായസംഘര്‍ഷം ഒരാഴ്ചയോളം തുടർന്നിരുന്നു. പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെത്തുടർന്നാണ് പടിയൂരില്‍ സംഘർഷം ആരംഭിച്ചത്. പൊലീസിെൻറ ക്രിയാത്മകമായ ഇടപെടല്‍ ഇല്ലാത്തതാണ് രാഷ്ട്രീയ സംഘര്‍ഷത്തിന് അയവു വരുത്താത്തതിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പടിയൂരില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാഹചര്യം ഉണ്ടാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നതിനോ, സമാധാനാന്തരീക്ഷം കൈവരിക്കുന്നതിനോ ആരും മുതിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.