കരയോഗമന്ദിരം ഉദ്ഘാടനം

കൊടകര: മറ്റത്തൂര്‍കുന്ന് 3220 നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തി​െൻറ മന്ദിരം താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എസ്. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയന്‍ മുന്‍ വൈസ് പ്രസിഡൻറ് ടി. കൃഷ്ണന്‍കുട്ടി ഫോട്ടോ അനാഛാദനം നിർവഹിച്ചു. കരയോഗം സെക്രട്ടറി ഗോവിന്ദന്‍കുട്ടി കുന്നുംപ്പിള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് യൂനിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. രാധാകൃഷ്ണന്‍, വി. രാമന്‍നായര്‍, രാമചന്ദ്രന്‍ പയ്യാക്കല്‍, ശശി ചങ്ക്രമത്ത്, രജിത രാജു, സുരജ മണി, സുകുമാരി ഐക്കര എന്നിവര്‍ സംസാരിച്ചു. ഒന്നരയേക്കറില്‍ രക്തശാലി വിളഞ്ഞു; കൊയ്ത്ത് നാളെ മറ്റത്തൂര്‍: മൂന്നുവര്‍ഷത്തോളമായി തരിശുകിടന്ന ഒന്നരയേക്കർ പാടം പാട്ടത്തിനെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളയിച്ച നെല്‍കൃഷി വിളവെടുപ്പിനൊരുങ്ങി. ജൈവരീതിയില്‍ നാടന്‍ വിത്തിനമായ രക്തശാലി ഉപയോഗിച്ച് നടത്തിയ നെല്‍കൃഷിയുടെ കൊയത്തുത്സവം ബുധനാഴ്ച രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ലി​െൻറാ പള്ളിപറമ്പന്‍ അധ്യക്ഷത വഹിക്കും. കൃഷിക്ക് നേതൃത്വവും മാര്‍ഗനിർദേശവും നല്‍കിയ ശിവരാമന്‍ പോതിയില്‍, സ്ഥലം നല്‍കിയ പൊലിയേടത്ത് രഘുനന്ദനന്‍ എന്നിവരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.