'പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം'

' ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിെല കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ കാട്ടൂര്‍ മേഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഇരിങ്ങാലക്കുട റവന്യു ഡിവിഷനല്‍ ഓഫിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 11ന് സംഘാടക സമിതി രൂപവത്കരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നടവരമ്പ് - അണ്ടാണികുളം റോഡ്, ഇരിങ്ങാലക്കുട ബൈപാസ് റോഡ് എന്നിവിടങ്ങളില്‍ വാഹനാപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഹമ്പ് ഉള്‍പ്പെടെ വേഗനിയന്ത്രണ സംവിധാനങ്ങള്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും അടിന്തരമായി സ്ഥാപിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. കരുവന്നൂര്‍ പുഴയോരം കാലവര്‍ഷത്തിന് മുമ്പ് ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് വികസനസമിതി നിർദേശിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ. ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണ ക്ലാസുകളും ആവശ്യമായ നിർദേശങ്ങളും നല്‍കി പൊതുജനാരോഗ്യം സംരക്ഷിക്കണമെന്നും വികസനസമിതി നിർദേശിച്ചു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട റവന്യു ഡിവിഷനല്‍ ഓഫിസര്‍ ഡോ. എം.സി. റെജില്‍, നഗരസഭ അധ്യക്ഷ നിമ്യ ഷിജു, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി തങ്കം, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.