തൃപ്രയാർ: സുരാസുവിെൻറ വിശ്വരൂപം നാടകം വീണ്ടും അവതരിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ യമുന തിയറ്റേഴ്സാണ് നാടകം അവതരിപ്പിക്കുന്നത്. ഇക്കാലത്ത് പറയേണ്ട കാര്യങ്ങളാണ് 43 വർഷം മുമ്പ് സുരാസു ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞത്. അതിനാലാണ് വീണ്ടും ഇത് പ്രേക്ഷകരിലെത്തിക്കാൻ തീരുമാനിച്ചത്. നടൻ ലിഷോയാണ് മുഖ്യ കഥാപാത്രമായ ബാലഗോപാലെൻറ വേഷമിടുന്നത്. ശനിയാഴ്ച വൈകീട്ട് ആറിന് വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കും. നടൻമാരായ ലിഷോയ്, നസീർ ഹുസൈൻ, സംവിധായകൻ ബഷീർ തൃപ്പേക്കുളം, കോഒാഡിനേറ്റർ റഷീദ് കൂളിമുട്ടം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.