ബണ്ടിടിച്ചിലും കൈയേറ്റവും; വെള്ളിക്കുളം വലിയതോട് നശിക്കുന്നു

മറ്റത്തൂര്‍: പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വെള്ളിക്കുളം വലിയതോട് സംരക്ഷണമില്ലാതെ നശിക്കുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും വെള്ളിക്കുളം വലിയതോടി​െൻറ പുനരുദ്ധാരണത്തിന് നടപടിയുണ്ടാകുന്നില്ല. കുറുമാലിപ്പുഴയിലേക്ക് ഏറ്റവുമധികം വെള്ളമെത്തിക്കുന്ന തോടുകളിലൊന്നാണിത്. ജില്ലയിലെ വലിയ പഞ്ചായത്തായ മറ്റത്തൂരി​െൻറ പച്ചപ്പിനാധാരമാണ് ഈ തോട്. തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് മേഖലയിലെ കൃഷിയും കുടിവെള്ളവിതരണവും. പത്തോളം തടയണകളില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളമാണ് വിവിധ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഈ തോടി​െൻറ കരയിലായതിനാല്‍ മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി നെല്‍കൃഷിക്ക് നാശമുണ്ടാകാറുണ്ട്. വിരിപ്പ്, മുണ്ടകന്‍ വിളകള്‍ക്കാണ് ഇത്തരത്തില്‍ നാശം നേരിടാറുള്ളത്. വ്യാപക ൈകയേറ്റവും തോടി​െൻറ ബണ്ടിടിച്ചിലും മൂലം പലയിടത്തും തോടി​െൻറ വീതി പകുതിയായി കുറഞ്ഞെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് മഴക്കാലത്തെ നീരൊഴുക്ക് തടസ്സപ്പെടുത്തുകയും തോട് കവിഞ്ഞൊഴുകി നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും. ഇരുവശത്തുമുള്ള മരങ്ങളും കൈതക്കൂട്ടങ്ങളും വളര്‍ന്ന് തോടിന് നടുവിലേക്ക് എത്തുന്നതു മൂലം കൊടുങ്ങ, കോപ്ലിപ്പാടം, കിഴക്കേ കോടാലി, മാങ്കുറ്റിപ്പാടം, ചെട്ടിച്ചാല്‍, ഇത്തുപ്പാടം എന്നിവിടങ്ങളില്‍ തോടി​െൻറ വീതി തീരെ കുറഞ്ഞ നിലയിലാണ്. സംരക്ഷണത്തിനായി ഏതാനും വര്‍ഷം മുമ്പ് 27 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി നബാര്‍ഡിന് സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. സർക്കാർ പദ്ധതിയിൽ വെള്ളിക്കുളം തോട് സംരക്ഷണത്തിന് പദ്ധതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.