തൃശൂർ: ഷൊർണൂർ പാസഞ്ചറിൽ രാത്രി യാത്രക്കിടെ പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ സാക്ഷിയായ ഫോറൻസിക് സർജൻ ഡോ. ഉന്മേഷ് പ്രതിഭാഗം ചേർന്നു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ക്രിമിനൽ ചട്ടപ്രകാരം കേസെടുക്കണമെന്ന് വാദിച്ചത് അന്നത്തെ സ്പെഷൽ പ്രോസിക്യൂട്ടർ. ആ കൂറുമാറ്റക്കേസ് തിങ്കളാഴ്ച തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമ്പോൾ പഴയ വാദം പ്രേത്യക ഉത്തരവ് മുഖേന സർക്കാർ തിരുത്തിയ സാഹചര്യത്തിൽ ഇന്ന് പ്രോസിക്യൂഷൻ എന്ത് നിലപാട് എടുക്കുമെന്ന ചോദ്യം നിയമവൃത്തങ്ങളിൽ കൗതുകം ഉണർത്തുന്നു. ഇന്ന് കോടതിയിൽ ഡോ. ഉന്മേഷിെൻറ അഭിഭാഷകൻ, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയുള്ള ഉത്തരവ് സമർപ്പിക്കും. നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും സർക്കാർ ഉത്തരവിനെ എതിർക്കാനാവാത്തതിനാൽ പ്രോസിക്യൂഷന് അതിനനുകൂല നിലപാട് സ്വീകരിക്കാനേ കഴിയൂ. സർക്കാർ ഉത്തരവ് കോടതിയെ അറിയിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. അന്നത്തെ സ്പെഷൽ പ്രോസിക്യൂട്ടറുടെ നിർദേശപ്രകാരം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് വിലയിരുത്തി ഉന്മേഷിനെതിരെ ഐ.പി.സി 193 പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. കേസെടുെത്തങ്കിലും ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നതാണ് കേസിെൻറ പ്രത്യേകത. നിരവധി തവണ കേസ് കോടതി പരിഗണിെച്ചങ്കിലും ഫയലുകൾ മേൽകോടതികളിലാണെന്ന കാരണത്താൽ നീട്ടിവെച്ചു. ഏഴ് വർഷത്തിനുശേഷം കേസ് സർക്കാർ ഉത്തരവ് പ്രകാരം അവസാനിക്കുമെങ്കിലും കുറ്റമുക്തനാവണമെങ്കിൽ ഇക്കാര്യം കോടതി കൂടി അംഗീകരിക്കണം. ഷൊർണൂരിലെ പെൺകുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ളി വാസുവല്ല, താനാണെന്നായിരുന്നു ഡോ. ഉന്മേഷ് കോടതിയില്‍ നൽകിയ മൊഴി. ഇതാണ് ശരിയെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് വിളിക്കുേമ്പാൾ ഡോ. ഉന്മേഷ് പ്രതിക്കൂട്ടിൽ കയറണം. തനിക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ പ്രതിയെന്ന മുദ്രയോടെയാണ് ഇന്നലെവരെ 'പ്രതിക്കൂട്ടിൽ' നിന്നതെങ്കിൽ നിരപരാധിത്വം തെളിഞ്ഞതിെൻറ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇന്ന് നിൽക്കുകയെന്ന് ഡോ. ഉന്മേഷ് പറഞ്ഞു. ഇതോടെ, സർക്കാർ ആവശ്യപ്രകാരം കോടതി നിർദേശിച്ച് എടുത്ത കേസിൽ സർക്കാർ തന്നെ തെറ്റുതിരുത്തുന്ന അപൂർവ കേസുകളിലൊന്നായി ഡോ. ഉന്മേഷിെൻറ പോസ്റ്റുമോർട്ട വിവാദക്കേസ് ഇടം നേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.