തിരക്കിൽ മുങ്ങി ക്ഷേത്രനഗരി

ഗുരുവായൂർ‍: ഞാ‍യറാഴ്ച ക്ഷേത്ര നഗരി വിവാഹത്തിരക്കിൽ മുങ്ങി. 199 വിവാഹമാണ് നടന്നത്. അറുനൂറോളം കുട്ടികൾക്ക് ചോറൂണും നടന്നു. ഉച്ചവരെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. എല്ലാ റോഡുകളിലും വാഹനങ്ങൾ തിങ്ങി നിറഞ്ഞു. പാർക്കിങ്ങിന് ഇടമില്ലാതെ റോഡരികുകളിലാണ് വാഹനങ്ങൾ നിർത്തിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. 360 പേർ 1000 രൂപയുടെ നെയ്വിളക്ക് ശീട്ടാക്കി പ്രത്യേക ദർശനം നടത്തി. അഞ്ചുപേർക്ക് ദർശന സൗകര്യം നൽകുന്ന 4500 രൂപയുടെ നെയ്വിളക്ക് 47 പേർ ശീട്ടാക്കി. 5.62 ലക്ഷം രൂപയാണ് പ്രത്യേക ദർശനം വഴി ഞായറാഴ്ച മാത്രം ക്ഷേത്രത്തിൽ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.