തൃശൂർ: സി.പി.എം ജില്ല കമ്മിറ്റി യോഗം ചൊവ്വാഴ്ച നടക്കും. പാർട്ടി കോൺഗ്രസ്, സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കുന്ന പതിവ് യോഗമാണെങ്കിലും കേന്ദ്രകമ്മിറ്റിയംഗമായ കെ. രാധാകൃഷ്ണന് പകരം ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതും അജണ്ടയിലുണ്ട്. രാവിലെ 11ന് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ചേരുന്ന ജില്ല സെക്രട്ടറിയേറ്റിനും തുടർന്ന് ചേരുന്ന ജില്ല കമ്മിറ്റിയോഗത്തിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. ജില്ല സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫിനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായി പരിഗണിക്കുന്നതെന്നാണ് നേതൃത്വം നൽകുന്ന സൂചന. സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലനും മുതിർന്ന നേതാവ് എം.എം. വർഗീസും ഉണ്ടെങ്കിലും സംഘാടക മികവും പ്രവർത്തകരോടും നേതാക്കളോടുമുള്ള സൗഹൃദവുമാണ് യു.പി. ജോസഫിന് സാധ്യതയേറ്റിയത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് തുടങ്ങി, നിയമസഭ തെരഞ്ഞെടുപ്പ് വരെയും, തൃശൂർ വേദിയായ പാർട്ടി സംസ്ഥാന സമ്മേളനത്തിെൻറയും സംഘാടനം യു.പി. ജോസഫിെൻറ നേതൃത്വത്തിലായിരുന്നു. യു.പി. ജോസഫിനെ സെക്രട്ടറിയാക്കുന്നതിൽ നേതാക്കളും തത്വത്തിൽ ധാരണയായിട്ടുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തിൽ നിർദേശം വെച്ച് തീരുമാനമെടുത്ത് ജില്ല കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.