തൃശൂര്‍: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവമായ കലാലയം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്ത് ഫാഷിസം നടപ്പാക്കിക്കഴിഞ്ഞെന്നും അതിെൻറ ഫലങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹുസ്വര സമൂഹത്തിെൻറ തകര്‍ച്ച ഫാഷിസത്തിന് വളരാന്‍ സാഹചര്യം സൃഷ്ടിക്കും. ഇത് മുന്നിൽ കണ്ട് ധിഷണാപരമായ കൂട്ടായ്മകള്‍ രൂപപ്പെടുത്തണം- അദ്ദേഹം പറഞ്ഞു. മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍ നടുത്തളത്തിലിറങ്ങേണ്ട കാലമാണിതെന്ന് മുഖ്യാതിഥിയായ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കി സാംസ്‌കാരിക ബോധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ്പരിവാറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. ഇരുട്ടില്‍ പ്രളയം വരുന്നതുപോലെയാണ് ആര്‍.എസ്.എസ് നുണകള്‍ പ്രചരിപ്പിക്കുന്നത്- വൈശാഖന്‍ പറഞ്ഞു. ഫാഷിസം ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുന്ന കാലത്ത് ഇസ്ലാമിെൻറ ഏകത്വത്തിനകത്ത് എല്ലാ ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാനാകുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ഡോ. വി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സാംസ്കാരികോത്സവത്തിെൻറ ഭാഗമായി ആരംഭിച്ച പുസ്തകോത്സവം വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം. ഫാറൂഖ്, മുഹമ്മദലി കിനാലൂര്‍ എന്നിവർ സംസാരിച്ചു. ഫുട്ബാൾ ടീം സെലക്ഷൻ ഗുരുവായൂർ: അടുത്ത അധ്യയന വർഷത്തേക്കുള്ള ശ്രീകൃഷ്ണ കോളജ് ഫുട്ബാൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളജ് ഗ്രൗണ്ടിൽ നടക്കും. താൽപര്യമുള്ളവർ ഫുട്ബാൾ കിറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9400247179, 9744570871.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.