അറബി നന്ദനക്ക് മലയാളം പോലെ ഈസി

കൊടുങ്ങല്ലൂർ: ജി.ജി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയവർ ഏറെയുണ്ടെങ്കിലും ഇതിൽ നന്ദനയുടെ എപ്ലസിന് തിളക്കമേറെയാണ്. ഇതര മതവിഭാഗത്തിൽനിന്ന് അറബി ഒന്നാം ഭാഷയായി പഠിച്ച് എപ്ലസ് നേടിയവർ വിരളമാണെന്ന് അധ്യാപകർ പറയുന്നു. നന്ദന സുന്ദറിന് ലഭിച്ച എട്ട് എപ്ലസുകളിൽ ഒന്ന് അറബിയിലാണ്. എടവിലങ്ങ് െഎരാട്ട് സുന്ദര​െൻറയും, സിൽജയുടെയും മകളാണ്. പഠനത്തിൽ മാത്രമല്ല അറബിയുമായി ബന്ധപ്പെട്ട കലാരൂപങ്ങളിയും നന്ദനക്ക് തിളങ്ങാനായി. അധ്യാപിക സക്കീന കഥയെഴുതി അണിയൊച്ചൊരുക്കിയ അറബി നാടകത്തിലെ പ്രധാന വേഷം ചെയ്തത് നന്ദനയാണ്. കഴിഞ്ഞ സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഈ നാടകം ഒന്നാം സ്ഥാനത്തോടെ എഗ്രേഡ് നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.