വിജയാഹ്ലാദത്തിൽ എച്ച്.ഡി.പി സമാജം സ്കൂൾ

എടതിരിഞ്ഞി: തുടർച്ചയായി രണ്ടാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം നേടിയ . എടതിരിഞ്ഞി ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഗുരുദേവ ബ്ലോക്കി‍​െൻറയും സ്മാർട്ട് ക്ലാസ്റൂമുകളുടെയും ഉദ്‌ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു, ജില്ല പഞ്ചായത്ത് അംഗം എൻ.കെ. ഉദയപ്രകാശ് തുടങ്ങിയവർ ആശംസകൾ നേർന്നു. എച്ച്.ഡി.പി സമാജം പ്രസിഡൻറ് ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും സെക്രട്ടറി കോപ്പുള്ളിപ്പറമ്പിൽ ദിനചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.