കൊടുങ്ങല്ലൂർ: വൈദ്യുതി കമ്പിയിൽ പതിച്ച മരം ഒരാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്തില്ല. ശ്രീനാരായണപുരം ആലയിലാണ് മരം ഒടിഞ്ഞ് വൈദ്യുതി തൂണിൽ പതിച്ചത്. കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഏത് നിമിഷവും അപകടം സംഭവിച്ചേക്കാവുന്ന അവസ്ഥയാണിവിടെ. ആല പനന്തത്തറ റോഡിനോട് ചേർന്ന് ദേശീയ പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരത്തിെൻറ വലിയ കൊമ്പാണ് കാറ്റിൽ ഒടിഞ്ഞ് വൈദ്യുതി തൂണിെൻറ മുകൾ ഭാഗത്ത് പതിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതി ലൈനുകൾക്ക് മുകളിലാണ് കൊമ്പ് കിടക്കുന്നത്. കമ്പി പൊട്ടി വീഴാൻ സാധ്യതയേെറയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.