കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

ഏങ്ങണ്ടിയൂർ: പുളിക്കകടവിൽ കോൺഗ്രസ് ഐ 181ാം ബൂത്ത് ഓഫിസ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി.സി.സി അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എ. ഗോപാലകൃഷ്ണൻ, എം.കെ. സത്യകാമൻ, എ.സി. സജീവ്, അക്ബർ ചേറ്റുവ, സുനിൽ നെടുമാട്ടുമ്മൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എൻ. ആഷിഖ്, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ. പ്രൈസൺ, ബീന സിങ് എന്നിവർ സംസാരിച്ചു. ഉന്നത വിജയികൾക്ക് അനുമോദനം തളിക്കുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ തളിക്കുളം ഹൈസ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടം അനുമോദിച്ചു. പ്രധാനാധ്യാപിക വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗവും ചങ്ങാതിക്കൂട്ടം കോഒാഡിനേറ്ററുമായ പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.എം. സമീർ, കെ.ജെ. സുപ്രജ, ബിൻസി ജനീഷ്, വാഹിദ ഫൈസൽ, ഖുബൈസ് വാടാനപ്പള്ളി, ഷമീർ പുതുകുളം, എ.ആർ. രഞ്ജിത, സാദിക്ക്, എം.എ. നൈസിൽ, മുരുകൻ, ഷിഹാബ് തൃത്തല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.