കരാറുകാരന് ഫണ്ട് കിട്ടിയില്ല; റോഡ് നിർമാണം ഇഴയുന്നു

മാള: കരാറുകാർക്ക് ഫണ്ട് കൈമാറുന്നതിലെ താമസം മൂലം വിവിധ പഞ്ചായത്തുകളിൽ റോഡുകളുടെ നിർമാണം ഇഴയുന്നു. പുത്തൻചിറ പഞ്ചായത്ത് പുളിയിലക്കുന്ന് -പടിഞ്ഞാറെ പള്ളി റോഡ്, കുന്നത്തേരി - പറയംകുന്ന് റോഡ്, സദനം റോഡ്, മാള പഞ്ചായത്ത് മാരേക്കാട് - നെടുംകുന്ന് റോഡ്, മാരേക്കാട് - കണ്ണംകാട്ടിൽ ക്ഷേത്രം റോഡ്, പാണ്ടിപാടം -മേക്കാട് എന്നീ റോഡുകളുടെ നിർമാണമാണ് പാതിവഴിയിൽ നിൽക്കുന്നത്്. കഴിഞ്ഞ സർക്കാറി​െൻറ കാലത്താണ് ഇൗ റോഡുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒരു കോടി അനുവദിച്ചിട്ടുണ്ട്. നേരത്തേ നിർമാണം പൂർത്തീകരിച്ച റോഡുകളുടെ ബിൽ സംഖ്യ ലഭിക്കാത്തതിനാലാണ് പണികൾ നടത്താൻ കഴിയാത്തതെന്ന് കരാറുകാരൻ പറഞ്ഞു. തുടങ്ങിെവച്ച പണികൾ മഴക്കാലത്തിന് മുമ്പ് തീർക്കേണ്ടതാണ്. ഇല്ലെങ്കിൽ മഴ മാറുന്നത് വരെ കാത്തിരിക്കേണ്ടി വരും. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.