വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ മാല യുവാവ് തിരികെ നൽകി

മാള: വഴിയിൽനിന്ന് കളഞ്ഞു കിട്ടിയ മാല തിരികെ നൽകിയ യുവാവ് മാതൃകയായി. കുഴൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുരുവിലശ്ശേരി സ്വദേശി വലൂപ്പറമ്പിൽ വി.ജി. അനിക്കാണ് വഴിയിൽനിന്ന് രണ്ടേകാൽ പവ‍​െൻറ മാല കിട്ടിയത്. കുഴൂർ സ്വദേശി കൈനാട്ടുതറ നീതു അനിൽകുമാറി​െൻറതായിരുന്നു ഇത്. മാല ലഭിച്ച അനി മാള പൊലീസ് സ്്റ്റേഷനിൽ നൽകി. മാല നഷ്ടപ്പെട്ട നീതു പരാതി നൽകിയിരുന്നു. ഉടൻ ഉടമയെ വിളിച്ചു വരുത്തി കൈമാറി. വൈദ്യുതി മുടങ്ങും മാള: കുഴൂര്‍ വൈദ്യുതി സെക്്ഷനു് കീഴില്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച്് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.