ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തിെൻറ ഭാഗമായി അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തർക്ക് വിസ്മയമായി. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. ഉത്സവ കഥകളിയില്‍നിന്ന് കലാനിലയം പിന്മാറിയതോടെ മറ്റ് പ്രശസ്ത കലാകാരന്‍മാരെ കൂടി ഉൾപ്പെടുത്തിയാണ് പട്ടാഭിഷേകം കഥകളി ഇത്തവണ അരങ്ങേറിയത്. സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്‍, കരുണാകരക്കുറുപ്പ്, ഗോപി, ഗോപിനാഥന്‍, വാസുദേവപ്പണിക്കര്‍, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍, തൃപ്പയ്യ പീതാംബരന്‍, ഡോ. രാജീവ് (ആർ.സി.സി), വിനോദ് വാര്യര്‍, കലാനിലയം മനോജ്, സുന്ദരന്‍, പ്രവീണ്‍, ഋഷികേശ്, വിശ്വജിത്ത് തമ്പാന്‍, വിഷ്ണു, ഗോകുല്‍, വസുദേവ് തമ്പാന്‍ എന്നിവരായിരുന്നു അരങ്ങില്‍. പാട്ട് : കലാമണ്ഡലം നാരായണന്‍, രാമകൃഷ്ണന്‍, രാജീവന്‍, സിനു, വിഷ്ണു, സഞ്ജയ്. ചെണ്ട : കലാനിലയം ഉദയന്‍, കലാധരന്‍, രതീഷ്, വിനായകന്‍, അഖില്‍, കലാമണ്ഡലം ഹരീഷ്. മദ്ദളം: കലാനിലയം പ്രകാശന്‍, മണികണ്ഠന്‍, ശ്രീജിത്ത്. ചുട്ടി : കലാനിലയം ഹരിദാസ്, ദേവദാസ്, വിഷ്ണു, ശ്യാം മനോഹര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.