മതിലകം: ഇളം മനസ്സുകളിൽ അറിവും ആനന്ദവും നൻമയും പകർന്ന് ഹരിതം-2018 ക്യാമ്പ്. കൂളിമുട്ടം രാഗം റിക്രിയേഷൻ ക്ലബ് ആൻഡ് ൈലബ്രറിയും ബാലവേദിയും സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്. വിവിധ വിഷയങ്ങളിൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിഭകൾ കുട്ടികേളാട് സംവദിച്ചു. ക്ലബ് പ്രസിഡൻറ് ടി.വി. റാംമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. വേണുഗോപാലൻ, ഹാഷിം എന്നിവർ സംസാരിച്ചു. സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 'നാം പാർക്കുന്ന ലോകം' കേരള ജൈവ കർഷക സമിതിയംഗം ഇല്ല്യാസ് അവതരിപ്പിക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. എം.എച്ച്. ഇല്ല്യാസ് പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.